തിരുവനന്തപുരം: ബാങ്ക് ഓഫ് ഇന്ത്യയിൽ ഭവന - വാഹന വായ്പകൾക്ക് പലിശയിളവ് അനുവദിച്ചു. ഭവന വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.10 ശതമാനവും വാഹന വായ്പകൾക്ക് 8.60 ശതമാനവുമായിരിക്കും. കൂടാതെ ഡിസംബർ 31 വരെ ഈ വായ്പകൾക്ക് പ്രോസസിംഗ് ചാർജ് പൂർണമായി ഒഴിവാക്കി. ഭവന വായ്പകൾക്ക് 30 വർഷം വരെ തിരിച്ചടവ് കാലാവധി അനുവദിക്കും. മറ്റു ബാങ്കുകളിലെ ഉയർന്ന പലിശയിലുള്ള ഭവന വായ്പകൾ മാറ്റി ഏറ്റെടുക്കാനും സാധിക്കും.