തിരുവനന്തപുരം: മാലിയിലെ പ്രമുഖ മൾട്ടി സ്പെഷാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്കു നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഇതാദ്യമായാണു നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പു വച്ചു.
ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്സുമാരെയും മെഡിക്കൽ ടെക്നീഷന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ്വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവൃത്തിപരിചയമുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശന്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷന്മാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 മുതൽ 85,000 രൂപ വരെ) ആണ്. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യമാണ്. ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives @gmail.comൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ടോൾ ഫ്രീ നന്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ 23നകം നൽകണം.