കൊച്ചി: മുൻനിര ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര, കേരളത്തിലെ എക്സൈസ് വകുപ്പിന് 65 ടിയുവി-300 എസ്യുവികൾ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എക്സൈസ് വകുപ്പിനെ നവീകരിക്കുന്നതിന്റയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മഹീന്ദ്ര ടിയുവി-300 എസ്യുവികൾ സർക്കാർ വാങ്ങിയിരിക്കുന്നത്. പട്രോളിംഗ് ജോലികൾക്കായി ടിയുവി-300 പ്ലസ് എന്ന ഒന്പത് സീറ്റർ പതിപ്പാണ് പോലീസ് സേനകൾ ഉപയോഗിക്കുന്നത്.