നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളും ജനപ്രാതിനിധ്യനിയമം അനുസരിക്കേണ്ടതുണ്ട്. അംഗീകാരം ലഭിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ മുന്പാകെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പാർട്ടി ഉണ്ടാക്കിയ ശേഷമാണ് ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി അപേക്ഷിക്കുന്നത്. അപേക്ഷ ലഭിച്ചുകഴിയുന്പോൾ ജനപ്രാതിനിധ്യനിയമം 29 എ അനുസരിച്ച് ഇലക്ഷൻ കമ്മീഷണർ രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകും. ഇങ്ങനെ രജിസ്ട്രേഷൻ ലഭിച്ച പാർട്ടികൾക്കു കന്പനികളുടെ പക്കൽനിന്നും വ്യക്തികളുടെ പക്കൽനിന്നും സംഭാവനകൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ വിദേശസംഭാവനകൾ സ്വീകരിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് വിലക്കുണ്ട്. ആദായനികുതി നിയമത്തിലെ 13 എ വകുപ്പനുസരിച്ചാണ് രാഷ്ട്രീയപാർട്ടികൾക്ക് നികുതി ഒഴിവ് ലഭിക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ നികുതി നൽകണമോ?
രാഷ്ട്രീയ പാർട്ടികൾക്കു കൊമേഴ്സ്യൽ ഇടപാടുകൾ നടത്തുന്നതിനും അതുവഴി ലാഭം ഉണ്ടാക്കുന്നതിനും വിലക്കുണ്ട്. അതുകൊണ്ട് ഇവർക്ക് വരുമാനം ഇല്ല എന്ന് ചിന്തിക്കരുത്. ഇവർക്കു കന്പനികളുടെയും വ്യക്തികളുടെയും പക്കൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനും സ്ഥലവും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനും അവയിൽനിന്നു വാടക ലഭിക്കുന്നതിനും ഉള്ള അധികാരവും അനുവാദവും ഉണ്ട്. അംഗത്വഫീസും കൂപ്പണ് വില്പനയും അനുവദനീയമായ വരുമാനമാർഗങ്ങൾ ആണ്.
എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കു വാടകയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിനും മൂലധനനേട്ടത്തിനും സംഭാവനകൾക്കും പലിശയ്ക്കും എല്ലാം നികുതി നിയമം 13 എ അനുസരിച്ച് നികുതിയിൽനിന്ന് ഒഴിവുണ്ട്.
നികുതിയിൽനിന്നു ഒഴിവ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ
1) ജനപ്രാതിനിധ്യ നിയമം 29 എ അനുസരിച്ച് രജിസ്ട്രേഷൻ എടുത്തിരിക്കണം.
2) വരുമാനം കൃത്യമായി മനസിലാക്കുന്നതിന് ആവശ്യമായ കണക്ക് ബുക്കുകൾ സൂക്ഷിക്കണം.
3) 20000 രൂപയിൽ കൂടുതൽ പണമായി സംഭാവന നൽകുന്നവരുടെ പേരും അഡ്രസും ചേർത്ത് രജിസ്റ്ററുകൾ സൂക്ഷിക്കണം. എന്നാൽ ഇലക്ടറൽ ബോണ്ട് ആണ് ലഭിക്കുന്നതെങ്കിൽ പേരും അഡ്രസും സൂക്ഷിക്കേണ്ടതില്ല.
4) കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തിരിക്കണം.
5)2000 രൂപയിൽ കൂടുതലുള്ള സംഭാവനകൾ കാഷായി വാങ്ങരുത്. ഇങ്ങനെയുള്ള സംഭാവനകൾ ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ.
6) റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള നിർദിഷ്ട തീയതിക്കു മുന്പുതന്നെ 20,000 രൂപയിൽ കൂടുതലുള്ള തുകയ്ക്കുള്ള സംഭാവനകൾ നൽകിയവരുടെ പേരും അഡ്രസും ഇലക്ഷൻ കമ്മീഷനിൽ നൽകിയിരിക്കണം.
രാഷ്ട്രീയ പാർട്ടികൾ റിട്ടേണുകൾ ഫയൽ ചെയ്യണമോ?
രാഷ്ട്രീയ പാർട്ടികൾക്ക് പൂർണമായും നികുതിയിൽനിന്ന് ഒഴിവുണ്ടെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. മൊത്ത വരുമാനം 13 എയിലെ കിഴിവിനു മുന്പ് നിലവിൽ 2,50,000 ൽ കൂടുതൽ ആണെങ്കിൽ റിട്ടേണുകൾ നൽകണം. രാഷ്ട്രീയ പാർട്ടിയുടെ ചീഫ് എക്സിക്യൂട്ടീവ് ആണ് ആദായനികുതി റിട്ടേണിൽ ഒപ്പിടേണ്ടത്. റിട്ടേണിനൊപ്പം 20000 രൂപയിൽ കൂടുതൽ നൽകിയിട്ടുള്ളവരുടെ പേരും അഡ്രസും ഉൾപ്പെടുന്ന ലിസ്റ്റ് സമർപ്പിക്കണം. റിട്ടേണുകൾ ഐടിആർ7 ൽ ആണ് സമർപ്പിക്കേണ്ടത്.