കൊച്ചി: കൊബാള്‍ട്ട് ബാറ്ററിയും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയും അവതരിപ്പിച്ചു പ്രമുഖ കാര്‍ കമ്പനിയായ വോള്‍വോ. റീ ചാര്‍ജ് ചെയ്യാവുന്ന തങ്ങളുടെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് കാര്‍ എക്സ്.സി 40 കഴിഞ്ഞ മാസം പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണു സാങ്കേതിക വിദ്യ വോള്‍വോ പുറത്തുവിട്ടത്. സാധാരണ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, ഇവയ്ക്കു നിരവധി പോരായമ്കളുമുണ്ട്.
ലിഥിയം അയണ്‍ ബാറ്ററിയില്‍ കാഥോഡിന്റെ സ്ഥാനത്തു നിക്കല്‍ കാഡ്മിയം ഉപയോഗിച്ചു തുടങ്ങിയതോടെ വൈദ്യുതി ഏറെനേരം സംഭരിച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഈ സാങ്കേതിക വിദ്യ കൊബാള്ട്ടിലേക്കു മാറുമ്പോള്‍ ഇരട്ടി സംഭരണശേഷി ബാറ്ററിക്കു കൈവരിക്കാനാകുമെന്നു വോള്‍വോ കാറുകളുടെ നിര്‍മാണ ചുമതല വഹിക്കുന്ന മാര്‍ട്ടിന ബുക്കോസര് പറഞ്ഞു.
വോള്‍വോ എക്സ്.സി 40 യുടെ മറ്റൊരു സവിശേഷത ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയാണ്. ഇവ വാഹനത്തിലെ ഡാറ്റ നെറ്റ് വര്‍ക്ക് സുതാര്യമാക്കും. ചൈനയിലെ സിഎടിഎലും (കണ്ടന്പററി ആംപെരക്സ് ടെക്നോളജി) ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി കെം ലിമിറ്റഡുമാണ് വോള്‍വോയുടെ ബാറ്ററികള്‍ നിര്‍മിക്കുന്നത്. സാങ്കേതികമായ അപകട സാധ്യത കുറയ്ക്കാൻ വാഹന നിര്‍മാണഘട്ടത്തിലെ ഓരോ അസംസ്കൃത വസ്തുക്കളുടെയും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ.