ഡോ താൻ ആരോടു ചോദിച്ചിട്ടാ എന്നെ ഗ്രൂപ്പിൽ ചേർത്തത്? അനുവാദമില്ലാതെ വാട്സ് ആപ് ഗ്രൂപ്പിൽ ചേർത്തതിന് ഇങ്ങനെ വഴക്കിട്ടു മടുത്തവർ ഏറെ, ഏറെപ്പേരുടെ ഈ വിധമുള്ള ബുദ്ധിമുട്ടുകൾക്കു പരിഹാരമായിരിക്കുന്നു. ആർക്കൊക്കെ തങ്ങളെ ഗ്രൂപ്പിൽ ചേർക്കാമെന്നും ക്ഷണിക്കാമെന്നും ഉപയോക്താവിനു തീരുമാനിക്കാൻ അധികാരം നൽകുന്ന പുതിയ പ്രൈവസി സംവിധാനം വാട്സ് ആപ്പിലെത്തിയിരിക്കുന്നു. ആവശ്യമില്ലാത്ത ഗ്രൂപ്പുകളിലേക്കു നമ്മെ ക്ഷണിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞുപിടിച്ചു വിലക്കാൻ കഴിയുന്നതാണ് ഈ സംവിധാനം.
ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതിൽനിന്നു ചിലരെ മാത്രം ബ്ലോക്ക് ചെയ്യാവുന്ന “മൈ കോണ്‍ടാക്സ് എക്സപ്റ്റ്’’ ഓപ്ഷനാണ് വാട്സ് ആപ് പുതുതായി എത്തിച്ചിരിക്കുന്നത്. നേരത്തെ എവരിവണ്‍, മൈ കോണ്‍ടാക്സ്, നോബഡി എന്നിങ്ങനെ മൂന്നു ഓപ്ഷനുകളാണുണ്ടായിരുന്നത്. എന്നാൽ, കോണ്ടാക്ടിലുളളവരിൽ ചിലരെ ഗ്രൂപ്പിൽ ചേർക്കുന്നതിൽനിന്നു വിലക്കാൻ ഈ മൂന്നു ഓപ്ഷനുകളിലും സംവിധാനമില്ലാത്തതു വലിയ പരാതിക്കു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നോബഡി ഫീച്ചറിനു പകരമായി മൈ കോണ്‍ടാക്സ് എക്സപ്റ്റ് ഓപ്ഷൻ കന്പനി അവതരിപ്പിച്ചിരിക്കുന്നത്.