സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു. തങ്ങളുമായി സഹകരണത്തിലുള്ള 100 ആപ് ഡെവലപ്പർമാർ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വിവരങ്ങൾ കൈക്കലാക്കിയതായി ഫേസ്ബുക്ക് അറിയിച്ചു.
2018ലെ കേംബ്രിജ് അനലറ്റിക്ക വിവാദത്തെത്തുടർന്ന് ഗ്രൂപ്പ് വിവരങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ആപ് ഡെവലപ്പർമാർക്കു ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിലക്കും സുരക്ഷാ സംവിധാനങ്ങളും നൂറോളം ആപ് ഡെവലപ്പർമാർ മറികടക്കുകയായിരുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ പ്രൊഫൈൽ നെയിം, പ്രൊഫൈൽ പിക്ചർ തുടങ്ങിയ വിവരങ്ങളാണ് ആപ് ഡെവലപ്പർമാർ ഉപയോഗിച്ചത്.