+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ പലിശ കുറച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശനി​ര​ക്ക് കു​റ​ച്ചു. ഈ ​വ​ർ​ഷം മൂ​ന്നാം ത​വ​ണ​യാ​ണു നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ച​ത്. നി​ര​ക്കുകു​റ​യ്ക്
അമേരിക്കയിൽ പലിശ കുറച്ചു
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശനി​ര​ക്ക് കു​റ​ച്ചു. ഈ ​വ​ർ​ഷം മൂ​ന്നാം ത​വ​ണ​യാ​ണു നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ച​ത്. നി​ര​ക്കുകു​റ​യ്ക്ക​ൽ ത​ത്കാ​ലം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന സൂ​ച​ന ഫെ​ഡ് ചെ​യ​ർ​മാ​ൻ ജെ​റോം പ​വ്വ​ൽ ന​ല്കി.

വ്യ​വ​സാ​യ നി​ക്ഷേ​പ​വും ക​യ​റ്റു​മ​തി​യും ദു​ർ​ബ​ല​മാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ൽ വ​ർ​ധി​ക്കു​ന്ന​താ​യും ത​ര​ക്കേ​ടി​ല്ലാ​ത്ത സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഉ​ണ്ടാ​കു​ന്ന​താ​യും ഫെ​ഡ് വി​ല​യി​രു​ത്തി. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച മൂ​ന്നു മാ​സം അ​മേ​രി​ക്ക​യി​ൽ 1.9 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച ഉ​ണ്ടാ​യി. 50 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ണ​ നി​ല​യി​ലാ​ണു തൊ​ഴി​ലി​ല്ലാ​യ്മ. വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചാ​ൽ പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും പ​വ​ൽ പ​റ​ഞ്ഞു.