കൊച്ചി : റോട്ടറി ഇന്റർനാഷണലിന്റെ റോട്ടറി മീൻസ് ബിസിനസ് ഫെല്ലോഷിപ് (ആർഎംബി) ആഭിമുഖ്യത്തിൽ നവംബർ 2, 3 തീയതികളിൽ രാജ്യാന്തര ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹോട്ടൽ ലെ മെറീഡിയനിൽ രണ്ടിന് ഉച്ചയ്ക്ക് 1.30 ന് റോട്ടറി ഗവർണർ മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിദേശത്തുനിന്നുള്ളവരുൾപ്പെടെ 300 വ്യവസായ സംരംഭകർ കോണ്‍ക്ലേവിൽ പങ്കെടുക്കും. ബിസിനസ് മീറ്റുകളും പാനൽ ചർച്ചകളും നടക്കും. റോട്ടറി ചെയർമാൻ ടി.എസ് ജയരാജ്, സംഘാടക സമിതി ചെയർമാൻ ജെ.പി പ്രേംലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.