+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംവത് 2076: തുടക്കം മിന്നിച്ചു

ഓഹരി അവലോകനം / സോണിയ ഭാനു വി​​ക്രം സം​​വ​​ത് 2076നെ ​​വി​​പ​​ണി നി​​റ കൈ​​ക​ളോ​ടെ വ​​ര​​വേ​​റ്റു. പു​​തു​​വ​​ത്സ​​ര ദി​​ന​​ത്തി​​ലെ മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി
സംവത് 2076: തുടക്കം മിന്നിച്ചു
ഓഹരി അവലോകനം / സോണിയ ഭാനു

വി​​ക്രം സം​​വ​​ത് 2076നെ ​​വി​​പ​​ണി നി​​റ കൈ​​ക​ളോ​ടെ വ​​ര​​വേ​​റ്റു. പു​​തു​​വ​​ത്സ​​ര ദി​​ന​​ത്തി​​ലെ മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ പ്ര​​തീ​​ക്ഷ​​യു​​ടെ പൂ​​ക്കാ​​ല​​മാ​​ണ് നി​​ക്ഷേ​​പ​​ക​​ർ​​ക്കു സ​​മ്മാ​​നി​​ച്ച​​ത്. പി​​ന്നി​​ട്ട സം​​വ​​ത് 2075ൽ ​​ബോം​​ബെ സെ​​ൻ​​സെ​​ക്സ് പ​​ന്ത്ര​​ണ്ട് ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി സൂ​​ചി​​ക പ​​ത്ത് ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി​​യി​​രു​​ന്നു.

പു​​തി​​യ ഓ​​ഹ​​രി​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ത്തി​​നും നി​​ല​​വി​​ലു​​ള്ള​​തി​​ൽ പ​​ങ്കാ​​ളി​​ത്തം ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നും നി​​ക്ഷേ​​പ​​ക​​ർ മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​ൽ ഉ​​ത്സാ​​ഹി​​ച്ചു. ല​​ക്ഷ്മി പൂ​​ജ​​യ്ക്കു ശേ​​ഷ​​മു​​ള്ള ശു​​ഭ​​മു​​ഹൂ​ർ​​ത്തി​​ലാ​​ണ് സം​​വ​​ത് 2076 ലെ ​​ആ​​ദ്യ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന​​ത്. നി​​ഫ്റ്റി സൂ​​ചി​​ക 11,627.15 പോ​​യി​​ന്‍റിലെത്തിയപ്പോൾ സെ​​ൻ​​സെ​​ക്സ് 192.14 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 39250.20 ലെത്തി. ടാ​​റ്റാ മോ​​ട്ടോഴ്സ് ഓ​​ഹ​​രി​വി​​ല മു​​ഹൂ​​ർ​​ത്ത ക​​ച്ച​​വ​​ട​​ത്തി​​ൽ 18 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. പു​​തി​​യ സം​​വ​​തി​ൽ ഒ​​മ്പ​​ത് ശ​​ത​​മാ​​നം നേ​​ട്ടം സൂ​​ചി​​ക സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന ക​​ണ​​ക്കുകൂ​​ട്ട​​ലി​​ലാ​​ണ് വി​​പ​​ണി വി​​ദഗ്ധർ. നി​​ഫ്റ്റി 10,000-13,000 റേ​​ഞ്ചി​​ൽ അ​​ടു​​ത്ത പ​​ന്ത്ര​​ണ്ട് മാ​​സ​​ങ്ങ​​ളി​​ൽ സ​​ഞ്ച​​രി​​ക്കാം.

പി​​ന്നി​​ട്ട​​വാ​​രം വി​​പ​​ണി നേ​​രി​​യ ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്നു. മ​​ഹാ​​രാ​​ഷ്‌​ട്ര തെ​ര​​ഞ്ഞ​​ടു​​പ്പുമൂ​​ലം ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ഇ​​ട​​പാ​​ടു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. സെ​​ൻ​​സെ​​ക്സ് 240 പോ​​യി​​ന്‍റും നി​​ഫ്റ്റി 77 പോ​യി​ന്‍റും താ​​ഴ്ന്നു.

കോ​​ർ​​പറേ​​റ്റ് ടാ​​ക്സ് ഇ​​ന​​ത്തി​​ൽ വ​​രു​​ത്തി​​യ ഇ​​ള​​വു​​ക​​ൾ വി​​പ​​ണി​​ക്കു ഊ​​ർ​​ജം പ​​ക​​രു​​ന്നു​​ണ്ട​​ങ്കി​​ലും വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ വ​​ൻ​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് ഇ​​നി​​യും ഉ​​ത്സാ​​ഹി​​ച്ചി​​ട്ടി​​ല്ല.

വി​​ദേ​​ശ​ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ സം​​വ​​ത് 2075ൽ ​​മൊ​​ത്തം 68,517 കോ​​ടി രൂ​​പ ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പി​​ച്ചു. ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ വി​​പ​​ണി​​ക്കു ശ​​ക്ത​​മാ​​യ പി​​ൻ​​തു​​ണ ന​​ൽ​​കി​​ക്കൊ​​ണ്ട് 65,391 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളും ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​യ​​ള​​വി​​ൽ വാ​​ങ്ങി.

നി​​ഫ്റ്റി ക​​ൺ​​സോ​​ളി​​ഡേ​​ഷ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. മു​​ൻ വാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ നി​​ഫ്റ്റി 11,700 മ​​റി​​ക​​ട​​ന്നെ​ങ്കി​​ലും 11,750 ലേ​​ക്കു​പ്ര​​വേ​​ശി​​ക്കുംമു​​മ്പേ ലാ​​ഭ​​മെ​​ടു​​പ്പി​​നു ഫ​​ണ്ടു​​ക​​ൾ രം​​ഗ​​ത്തിറ​​ങ്ങി​​യ​​തി​​നാ​​ൽ 11,714ൽനി​​ന്ന് 11,490 റേ​​ഞ്ചി​​ലേ​​ക്കു താ​​ഴ്ന്ന​ശേ​​ഷം ക്ലോ​​സിം​ഗ് ന​​ട​​ക്കു​​മ്പോ​​ൾ 11,584 പോ​​യി​​ന്‍റി​ലാ​​ണ്. ക​​ൺ​​സോ​​ളി​​ഡേ​​ഷ​​നു​​ള്ള ശ്ര​​മം തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഈ ​​വാ​​രം 11,702‐11,750 റേ​​ഞ്ചി​​ൽ വീ​​ണ്ടും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം. ഒ​​രു ബു​​ൾ റാ​​ലി സൃ​​ഷ്ടി​​ക്കാ​​നാ​​യാ​​ൽ 11,820നെ ​​വി​​പ​​ണി ല​​ക്ഷ്യ​​മാ​​ക്കു​​മെ​​ങ്കി​​ലും ഈ​​വാ​​ര​​വും വ്യാ​​പാ​​രം നാ​​ല് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഒ​​തു​​ങ്ങു​​മെ​​ന്ന​​തും വ്യാ​​ഴാ​​ഴ്ച ഡെ​​റി​​വേ​​റ്റീ​​വ് മാ​​ർ​​ക്ക​​റ്റി​​ൽ ഒ​​ക്‌​ടോ​​ബ​​ർ സീ​​രീ​​സ് സെ​​റ്റി​​ൽ​​മെ​​ന്‍റ് ന​​ട​​ക്കു​​ന്ന​​തും പി​​രി​​മു​​റു​​ക്ക​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കാം. സൂ​​ചി​​ക​​യ്ക്കു തി​​രി​​ച്ച​​ടി ​​നേ​​രി​​ട്ടാ​​ൽ 11,478ലും 11,372​ലും താ​​ങ്ങു​​ണ്ട്.

വി​​പ​​ണി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വീ​​ക്ഷി​​ച്ചാ​​ൽ പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ, സൂ​​പ്പ​​ർ ട്ര​​ൻ​​ഡ്, എം ​​എ​സി​ഡി എ​​ന്നി​​വ ബു​​ള്ളി​​ഷാ​​ണ്. അ​​തേ​സ​​മ​​യം സ്റ്റോ​​ക്കാ​​സ്റ്റി​​ക് ഫാ​​സ്റ്റും സ്ലോ​​യും സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ​എ​​സ് ഐ ​​യും ഓ​​വ​​ർ ബോ​​ട്ടാ​​യി നീ​​ങ്ങു​​ന്ന​​തി​​നാ​​ൽ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ശ​​ക്ത​​മാ​​യ ചാ​​ഞ്ചാ​​ട്ട​​ത്തി​​ന് ഇ​​ട​​യു​​ണ്ട്. ബോം​​ബെ സെ​​ൻ​​സെ​​ക്സ് മു​​ൻ​​വാ​​ര​​ത്തി​​ലെ 39,298ൽ​നി​​ന്ന് 39,426വ​​രെ ഉ​​യ​​ർ​​ന്ന​​തി​​നി​​ട​​യി​​ൽ പ്രോ​​ഫി​​റ്റ് ബു​​ക്കിം​ഗി​നു ഫ​​ണ്ടു​​ക​​ൾ ന​​ട​​ത്തി​​യ തി​​ര​​ക്കി​​ട്ട നീ​​ക്കം മൂ​​ലം സൂ​​ചി​​ക 38,718 ലേ​​ക്കു ത​​ള​​ർ​​ന്നു. എ​​ന്നാ​​ൽ വാ​​രാ​​ന്ത്യം 39,058 പോ​​യി​​ന്‍റി​ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ ക​​ട​​ന്പ 39,416 ലാ​​ണ്. ഈ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നാ​​ൽ 39,775 വ​​രെ മു​​ന്നേ​​റാം. സെ​​ൻ​​സെ​​ക്സി​​ന് 38,708 ലും 38,359 ​​പോ​​യി​​ന്‍റി​ലും സ​​പ്പോ​​ർ​​ട്ടു​​ണ്ട്. മു​​ൻ​നി​​ര​​യി​​ലെ പ​​ത്ത് ക​​ന്പ​​നി​​ക​​ളി​​ൽ ഏ​​ഴ് എ​​ണ്ണ​​ത്തി​ന്‍റെ വി​​പ​​ണി​മൂല്യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച 76,998.4 കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന.

ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 71.07ൽനി​​ന്ന് 70.80 ലേ​​ക്കു​നീ​​ങ്ങി. ഈ​​ വാ​​രം 70.46-71.60 ടാ​​ർ​​ജ​​റ്റി​​ൽ നീ​​ങ്ങാം. ഒ​​ക്‌​ടോ​ബ​​ർ 18ന് ​​അ​​വ​​സാ​​നി​​ച്ച വാ​​രം ക​​രു​​ത​​ൽ ശേ​​ഖ​​രം 103.9 കോ​​ടി ഡോ​​ള​​ർ വ​​ർ​​ധി​​ച്ച് 44,075 ഡോ​​ള​​റി​​ലെ​​ത്തി.

ന്യൂ​​യോ​​ർ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ൽ സ്വ​​ർ​​ണം 1489 ഡോ​​ള​​റി​​ൽ​നി​​ന്ന് 1500 ഡോ​​ള​​റും ക​​ട​​ന്ന് ട്രോ​​യ് ഔ​​ൺ​​സി​​ന് 1517 ഡോ​​ള​​ർ​വ​​രെ ക​​യ​​റി​​യ​ശേ​​ഷം 1504ലാ​​ണ്. വാ​​ര​​മ​​ധ്യം യു​എ​​സ് ഫെ​​ഡ് റി​​സ​​ർ​​വ് വാ​​യ്പ്പാ അ​​വ​​ലോ​​ക​​ന​​ത്തി​​ന് ഒ​​ത്തുചേ​​രും. പ​​ലി​​ശനി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റ​​ത്തി​​ന് കേ​​ന്ദ്ര​ബാ​​ങ്ക് നീ​​ക്കം ന​​ട​​ത്തി​​യാ​​ൽ 1533 ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​രാം. അ​​ല്ലാ​​ത്തപ​​ക്ഷം വീ​​ണ്ടും 1480 ഡോ​​ള​​റി​​ലേ​​ക്കു സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ തു​​ട​​രും.