കൊച്ചി: ദീപാവലിയോടനുബന്ധിച്ചു യാത്രാനിരക്കുകുറച്ച് ഗോ എയർ. ആഭ്യന്തര യാത്രകൾക്കു 1,292 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്കു 4,499 രൂപ മുതലുമാണ് നിരക്ക്. ഗോ എയർ ശൃംഖലയിലുള്ള ഏതു സ്ഥലത്തേക്കും യാത്ര ചെയ്യാം. ദീപാവലി ദിവസമായ 27നാണ് യാത്ര ചെയ്യാൻ അവസരം. 25 മുതൽ 27 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
പാറ്റ്ന-കോൽക്കത്ത, ഡൽഹി-നാഗ്പുർ, ഹൈദരാബാദ് -ചെന്നൈ, കണ്ണൂർ -മുംബൈ, ഡൽഹി -മുംബൈ, ഗോവ -മുംബൈ, ലഖ്നോ -ഡൽഹി, കോൽക്കത്ത -ഐസ്വാൾ, കണ്ണൂർ -ഹൈദരാബാദ്, ഡൽഹി -ജമ്മു, ഹൈദരാബാദ് -അഹമ്മദാബാദ്, ബംഗളൂരു -പാറ്റ്ന, നാഗ്പുർ -പൂന തുടങ്ങിയ പ്രധാന റൂട്ടുകളിലേക്കും ഗോ എയർ ശൃംഖലയിലുള്ള മറ്റു റൂട്ടുകളിലേക്കും യാത്ര ചെയ്യാം. അന്താരാഷ്ട്ര ശൃംഖലയിൽ അബുദാബി-കണ്ണൂർ, അബുദാബി-മുംബൈ, ബാങ്കോക്ക്-മുംബൈ, ബാങ്കോക്ക്-ഡൽഹി, കുവൈറ്റ്-കണ്ണൂർ, കണ്ണൂർ-ദുബായ്, സിംഗപ്പുർ-കോൽക്കത്ത, ബംഗളൂരു-സിംഗപ്പുർ തുടങ്ങിയ പ്രധാന റൂട്ടുകളിലുൾപ്പെടെ ഗോ എയർ സർവീസുള്ള എല്ലാ റൂട്ടുകളിലേക്കും യാത്ര ചെയ്യാം.