ന്യൂയോർക്ക്: ഫേസ്ബുക്ക് നേതൃത്വം കൊടുക്കുന്ന ഡിജിറ്റൽ കറൻസി പദ്ധതിയായ ലിബ്രയിൽ തങ്ങൾ സഹകരിക്കില്ലെന്ന് ട്വിറ്റർ സിഇഒ ജാക് ഡോർസി. താനും തന്റെ കന്പനിയും നിലകൊള്ളുന്ന ചില മൂല്യങ്ങൾക്കു വിരുദ്ധമാണ് ലിബ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിനു പുറമേ 20 ഓളം വൻകന്പനികളുടെ പങ്കാളിത്തമുള്ള ലിബ്ര ഏതാനും ദിവസങ്ങൾക്ക് മുന്പാണ് ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, അമേരിക്കയുടെ അനുമതി കിട്ടിയാൽ മാത്രമേ ലിബ്രയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കൂയെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.