മുംബൈ: ടെക് വന്പൻ ആപ്പിൾ കഴിഞ്ഞ മാസം പുറത്തിറക്കിയ എെഫോൺ 11ന്റെ വില്പന മറ്റ് എെഫോണ്‍ മോഡലുകളേക്കാൾ കൂടുതലാണെന്നു റിപ്പോർട്ട്. ഇതുവരെ 1.2 കോടി എെഫോൺ 11 യൂണിറ്റുകൾ വിറ്റതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം കന്പനി പുറത്തിറക്കിയ എെഫോണ്‍ എക്സ് ആറിനെ അപേക്ഷിച്ച് 15 ശതമാനം വർധനയാണിത്. ഡിമാൻഡ് കുടുന്നതു പരിഗണിച്ച് എെഫോണ്‍ 11ന്റെ ഉത്പാദനം കൂട്ടാനും കന്പനി പദ്ധതിയിട്ടിട്ടുണ്ട്.
അതേസമയം, എെഫോണ്‍ 11ന് ഒപ്പം പുറത്തിറക്കിയ എെഫോണ്‍ 11 പ്രോ, എെഫോണ്‍ 11 പ്രോ മാക്സ് എന്നീ മോഡലുകൾ വില്പനയിൽ പിന്നോട്ടാണ്. മുൻ വർഷങ്ങളിലിറങ്ങിയ ഐഫോണുകളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ വിലയാണ് എെഫോണ്‍ 11 ന്റെ ജനപ്രീതിക്കു കാരണമെന്നാണു വിലയിരുത്തൽ. ചൈനീസ് സ്മാർട്ഫോണ്‍ കന്പനികളോട് എതിരിടാൻ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ആപ്പിൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു.