+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗേറ്റ്സ് വീണ്ടും ഒന്നാമൻ, ബെസോസ് താഴോട്ടുപോയി

ന്യൂ​യോ​ർ​ക്ക്: ഒ​ടു​വി​ൽ ആ​മ​സോ​ൺ മേ​ധാ​വി​യെ മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ പി​ന്നി​ലാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​ൻ എ​ന്ന സ്ഥാ​ന​ത്തു​നി​ന്ന് ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് മ​ാറി;
ഗേറ്റ്സ് വീണ്ടും ഒന്നാമൻ, ബെസോസ് താഴോട്ടുപോയി
ന്യൂ​യോ​ർ​ക്ക്: ഒ​ടു​വി​ൽ ആ​മ​സോ​ൺ മേ​ധാ​വി​യെ മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ പി​ന്നി​ലാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​ൻ എ​ന്ന സ്ഥാ​ന​ത്തു​നി​ന്ന് ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് മ​ാറി; മൈ​ക്രോ​സോഫ്റ്റി​ന്‍റെ ബി​ൽ ഗേ​റ്റ്സ് വീ​ണ്ടും ഒ​ന്നാ​മ​നാ​യി. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ഗേ​റ്റ്സി​നെ പി​ന്നി​ലാ​ക്കി ബെ​സോ​സ് ഒ​ന്നാ​മ​നാ​യ​ത്. 24 വ​ർ​ഷം ഗേ​റ്റ്സ് ബ്യൂം​ബ​ർ​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യി​രു​ന്നു.

ബെ​സോ​സി​ന്‍റെ ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല ക​ഴി​ഞ്ഞ​ദി​വ​സം 8.1 ശ​ത​മാ​നം താ​ണു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ത്ത് 10,390 കോ​ടി ഡോ​ള​റാ​യി​ താണു.

നേ​ര​ത്തേ 11,100 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ആ​മ​സോ​ൺ താ​ണ​പ്പോ​ൾ മൈ​ക്രോ​സോ​ഫ്‌​റ്റ് ഓ​ഹ​രി​ക​ൾ ക​യ​റി. 2019-ൽ 38 ​ശ​ത​മാ​നം ഉ​യ​ർ​ച്ച​യാ​ണ് മൈ​ക്രോ​സോ​ഫ്‌​റ്റി​നു​ണ്ടാ​യ​ത്. ക​ന്പ​നി​യി​ൽ ഒ​രു ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ഗേ​റ്റ്സി​ന്‍റെ സ​ന്പ​ത്ത് ഇ​തോ​ടെ 10,750 കോ​ടി ഡോ​ള​റാ​യി.

ഓ​ഹ​രി​വി​ല​യേ​ക്കാ​ൾ ബെ​സോ​സി​നു ക്ഷീ​ണം വ​രു​ത്തി​യ​തു ഭാ​ര്യ മ​ക്കെ​ൻ​സി​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​മാ​ണ്. ആ​മ​സോ​ണി​ലെ ബെ​സോ​സി​ന്‍റെ ഓ​ഹ​രി​യി​ൽ നാ​ലി​ലൊ​ന്ന് വി​വാ​ഹ​മോ​ച​ന​ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി മ​ക്കെ​ൻ​സി​ക്കു ന​ൽ​കേ​ണ്ടി​വ​ന്നു. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ അ​തി​സ​ന്പ​ന്ന സ്ത്രീ​യാ​ണു മ​ക്ക​ൻ​സി ഇ​പ്പോ​ൾ. 3290 കോ​ടി ഡോ​ള​റാ​ണ് അ​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ സ​ന്പ​ത്ത്.

ബ്ലും ​ബ​ർ​ഗ് ലോ​ക​സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക ഉ​ണ്ടാ​ക്കു​ന്ന​ത് ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ഓ​ഹ​രി​ക​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യാ​ണ്.

ഈ ​പ​ട്ടി​ക​യി​ൽ മൂ​ന്നാം​സ്ഥാ​ന​ത്ത് എ​ൽ​വി​എം​എ​ച്ച് (ലൂ​യി വി​ട്ട​ൻ മി​റ്റ് ഹെ​ന്ന​സി) ചെ​യ​ർ​മാ​ൻ ബ​ർ​നാ​ർ​ഡ് അ​ർ​നോ​യാ​ണ്. 9460 കോ​ടി ഡോ​ള​റാ​ണ് അ​ർ​നോ​യു​ടെ സ​ന്പ​ത്ത്.



17 ഇ​ന്ത്യ​ക്കാ​ർ



ബ്ലൂം ​ബ​ർ​ഗ് പ​ട്ടി​ക​യി​ലെ 500 പേ​രി​ൽ 17 ഇ​ന്ത്യ​ക്കാ​ർ ഉ​ണ്ട്. 12-ാം സ്ഥാ​ന​ത്തു​ള്ള റി​ല​യ​ൻ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യാ​ണ് അ​തി​ൽ ഏ​റ്റ​വും സ​ന്പ​ന്ന​ൻ. ഈ ​പ​ട്ടി​ക​യ​നു​സ​രി​ച്ച് 5590 കോ​ടി ഡോ​ള​ർ (3.97 ല​ക്ഷം കോ​ടി രൂ​പ) ആ​ണ് അം​ബാ​നി​യു​ടെ സ​ന്പ​ത്ത്.

പ​ട്ടി​ക​യി​ലെ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ. റാ​ങ്ക്, പേ​ര്,
സ​ന്പ​ത്ത് (കോ​ടി ഡോ​ള​ർ) ക്ര​മ​ത്തി​ൽ.

50 പ​ല്ലോ​ൺ​ജി മി​സ്ത്രി 2050
52 അ​സിം പ്രേം​ജി 1980
95 ഉ​ദ​യ് കൊ​ട്ട​ക് 1420
115 ല​ക്ഷ്മി മി​ത്ത​ൽ 1200
147 രാ​ധാ​കൃ​ഷ്ണ ദ​മാ​നി 1020
155 ഗൗ​തം അ​ദാ​നി 965
193 സൈ​റ​സ് പൂ​ന​വാ​ല 812
230 നു​സ്‌​ലി വാ​ഡി​യ 711
234 ദി​ലീ​പ് ഷം​ഗ്‌​വി 699
256 ബി.​ജി. ബം​ഗൂ​ർ 656
307 സാ​വി​ത്രി ജി​ൻ​ഡ​ൽ 588
324 സു​നി​ൽ മി​ത്ത​ൽ 569
350 കു​മാ​ർ മം​ഗ​ളം ബി​ർ​ള 536
351 രാ​ഹു​ൽ ബ​ജാ​ജ് 536
466 രാ​ഹു​ൽ ഭാ​ട്ടി​യ 438
469 കെ.​പി. സിം​ഗ് 437