+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്ബിഐക്കു മികച്ച ലാഭം

മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മി​ക​ച്ച ത്രൈ​മാ​സ ഫ​ലം പു​റ​ത്തു​വി​ട്ടു. അ​റ്റാ​ദാ​യം മൂ​ന്നു​മ​ട​ങ്ങാ​യി. 3011 കോ​ടി രൂ​പ​യാ​ണ് അ​റ്റാ​ദാ​യം.സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്ര
എസ്ബിഐക്കു മികച്ച ലാഭം
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) മി​ക​ച്ച ത്രൈ​മാ​സ ഫ​ലം പു​റ​ത്തു​വി​ട്ടു. അ​റ്റാ​ദാ​യം മൂ​ന്നു​മ​ട​ങ്ങാ​യി. 3011 കോ​ടി രൂ​പ​യാ​ണ് അ​റ്റാ​ദാ​യം.

സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ പ്ര​ശ്ന​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​താ​ണു ബാ​ങ്കി​നെ സ​ഹാ​യി​ച്ച​ത്. എ​ന്നാ​ൽ, ക​ന്പ​നി​ക​ൾ വാ​യ്പ എ​ടു​ക്കു​ന്ന​തി​ൽ മ​ടി​കാ​ണി​ക്കു​ന്നു​ണ്ട്. പ​ല ക​ന്പ​നി​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വാ​യ്പ മു​ഴു​വ​ൻ എ​ടു​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം വാ​യ്പാ വ​ർ​ധ​ന ഒ​ന്പ​തു​ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങി​യെ​ന്നു ചെ​യ​ർ​മാ​ൻ ര​ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, വ്യ​ക്തി​ഗ​ത വാ​യ്പ​ക​ൾ 19 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​പ്പോ​ൾ ബാ​ങ്കി​ന്‍റെ വാ​യ്പ​ക​ളി​ൽ 60 ശ​ത​മാ​നം വ്യ​ക്തി​ഗ​ത വാ​യ്പ​ക​ളാ​ണ്.

നി​ഷ്ക്രി​യ ആ​സ്തി ഒ​രു​വ​ർ​ഷം മു​ന്പ് 9.95 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 7.19 ശ​ത​മാ​ന​മാ​യി താ​ണു. 22.48 ല​ക്ഷം കോ​ടി​യാ​ണ് മൊ​ത്തം വാ​യ്പ. കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ തോ​ത് 8805 കോ​ടി രൂ​പ മാ​ത്രം. നേ​രത്തേ 16000 കോ​ടി വ​രെ ആ​യി​രു​ന്നു. നി​ഷ്ക്രി​യ ആ​സ്തി​ക​ൾ​ക്കു വ​ക​യി​രു​ത്താ​നാ​യി 11,040 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു.

ടെ​ലി​കോം മേ​ഖ​ല​യ്ക്കു ബാ​ങ്ക് 35,000 കോ​ടി രൂപ ​ന​ൽ​കി​യി​ട്ടു​ണ്ട്. പു​തി​യ സു​പ്രീം​കോ​ട​തി വി​ധി ഈ ​വാ​യ്പ​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു ബാ​ങ്ക് വി​ല​യി​രു​ത്തി​യി​ട്ടി​ല്ല.

പ്ര​തീ​ക്ഷ​യി​ലും മി​ക​ച്ച റി​സ​ൽ​ട്ട് ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കു വി​ല വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ 7.19 ശ​ത​മാ​നം ഉ​യ​ർ​ന്ന് 281.6 രൂ​പ​യി​ലെ​ത്തി എ​സ്ബി​ഐ ഓ​ഹ​രി​വി​ല.