ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ പുനർനിർമാണത്തിനും രാജ്പഥ് നവീകരണത്തിനുമുള്ള കണ്‍സൾട്ടൻസി കരാർ ലഭിച്ചത് തലസ്ഥാനത്ത് ബിജെപിയുടെ കൂറ്റൻ ആസ്ഥാന മന്ദിരത്തിന്റെ രൂപകൽപന നിർവഹിച്ച എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനത്തിന്. അഹമ്മദാബാദ് ആസ്ഥാനമായ ബിമൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള എച്ച്സിപി ഡിസൈൻ ആണ് സബർമതി നദീതീരത്തിന്റെ പുനർനവീകരണ പ്രൊജക്ടിന്റെയും കരാർ നേടിയതും.
പാർലമെന്റ് പുനർനിർമാണത്തിനും രാജ്പഥ് നവീകരണത്തിനുമായ് സർക്കാർ പതിനഞ്ചിലധികം ആർകിടെക്ടുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ നിന്ന് ആറു കന്പനികളെയാണ് സർക്കാർ അവസാന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ നിന്നാണ് അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപിക്കു കരാർ ലഭിച്ചത്.
ഈ രംഗവുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധരുമായി കൂടിച്ചേർന്നാണ് ഈ കന്പനിക്ക് കരാർ കൊടുക്കാൻ തീരുമാനിച്ചതെന്ന് നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നവീകരണത്തിനുള്ള മുഴുവൻ രൂപരേഖയും എച്ച്സിപി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2022ഓടെയാണ് പാർലമെന്റിന്റെയും രാജ്പഥിന്റെയും നവീകരണം ആരംഭിക്കുന്നത്.