മുംബൈ: 4ജി ഡൗണ്‍ലോഡിംഗ് വേഗത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ജിയോ. സെപ്റ്റംബർ മാസത്തിലെ ടെലികോം കന്പനികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) പുറത്തുവിട്ട പട്ടികയിലാണ് 21.0 എംബിപിഎസ് 4ജി വേഗത്തോടെ ജിയോ ഒന്നാമതെത്തിയത്. 8.3 എംബിപിഎസ് വേഗവുമായി എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്. വോഡാഫോണിന് 6.9 എംബിപിഎസും ഐഡിയയ്ക്കു 6.4 എംബിപിഎസുമാണ് വേഗം.
രണ്ടാം സ്ഥാനത്തുള്ള എയർടെലിനേക്കാൾ ഇരട്ടിയിലധികം വേഗം ജിയോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഗസ്റ്റിലേക്കാൾ വേഗം കുറവാണ് ഇക്കുറി ജിയോയ്ക്ക്.21.3 എംബിപിഎസ് ആയിരുന്നു ഓഗസ്റ്റിലെ ജിയോയുടെ വേഗം.
അതേസമയം, എയർടെലും ഐഡിയയും തങ്ങളുടെ വേഗം മെച്ചപ്പെടുത്തി. 4ജി അപ്ലോഡ് വേഗത്തിൽ 5.4 എംബിപിഎസുമായി ഐഡിയയാണ് ഒന്നാം സ്ഥാനത്ത്.