+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൽഐസിക്കും മ്യൂച്വൽ ഫണ്ടുകൾക്കും ക്ഷീണം

ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നും (എ​ൽ​ഐ​സി) ​പ്ര​ധാ​ന​ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്കും വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക്ഷീ​ണം വ​രു​ത്തും. ക​ന്പ
എൽഐസിക്കും മ്യൂച്വൽ ഫണ്ടുകൾക്കും ക്ഷീണം
ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നും (എ​ൽ​ഐ​സി) ​പ്ര​ധാ​ന​ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്കും വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക്ഷീ​ണം വ​രു​ത്തും. ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ളി​ൽ ഇ​വ​യ്ക്കെ​ല്ലാം വ​ലി​യ നി​ക്ഷേ​പ​മു​ണ്ട്.

വ്യ​ക്തി​ക​ൾ​ക്ക് ഇ​ൻ​ഫി ഓ​ഹ​രി​ക​ളി​ൽ പ​ത്തു​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യേ ഉ​ള്ളൂ. സ്ഥാ​പ​ന​ങ്ങ​ളും ഫ​ണ്ടു​ക​ളു​മാ​ണ് വ​ലി​യ പ​ങ്ക് ഓ​ഹ​രി​ക​ൾ കൈ​വ​ശം​ വ​യ്ക്കു​ന്ന​ത്. പ​ഴ​യ പ്രൊ​മോ​ട്ട​ർ​മാ​ർ​ക്ക് ഇ​പ്പോ​ൾ 12.75 ശ​ത​മാ​നം ഓ​ഹ​രി​ക​ളു​ണ്ട്. എ​ൽ​ഐ​സി 25.81 കോ​ടി ഇ​ൻ​ഫി ഓ​ഹ​രി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്നു. ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ളി​ൽ 6.06 ശ​ത​മാ​ന​മാ​ണി​ത്. ഐ​സി​ഐ​സി​ഐ പ്രുഡ​ൻ​ഷൽ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ പ​ക്ക​ൽ 1.32 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്.

ഇ​ന്ത്യ​ൻ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളു​ടെ പ​ക്ക​ൽ 12.92 ശ​ത​മാ​നം ഓ​ഹ​രി​യാ​ണു​ള്ള​ത്. 55 കോ​ടി​യോ​ളം ഓ​ഹ​രി​ക​ൾ. എ​ച്ച്ഡി​എ​ഫ്സി, എ​സ്ബി​ഐ, ഐ​സി​ഐ​സി​ഐ പ്രുഡ​ൻ​ഷൽ, യു​ടി​ഐ തു​ട​ങ്ങി​യ ഫ​ണ്ട് ക​ന്പ​നി​ക​ൾ ഓ​രോ ശ​ത​മാ​ന​ത്തി​ലേ​റെ ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.
സിം​ഗ​പ്പൂ​ർ, അ​ബു​ദാ​ബി ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ വെ​ൽ​ത്ത് ഫ​ണ്ടു​ക​ൾ, വാ​ൻ​ഗാ​ർ​ഡ്, ഗ​വ​ൺ​മെ​ന്‍റ് പെ​ൻ​ഷ​ൻ ഫ​ണ്ട് ഗ്ലോ​ബ​ൽ തു​ട​ങ്ങി​യ വി​ദേ​ശനി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ മൊ​ത്തം 33.51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്നു.ഇ​ന്ന​ലെ ഇ​ൻ​ഫോ​സി​സ് ഓ​ഹ​രി​ക​ളു​ടെ വി​ല 16 ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ടി​ഞ്ഞു. നി​ക്ഷേ​പ​ക​രു​ടെ സ​ന്പ​ത്തി​ൽ 45,000 കോ​ടി രൂ​പ (625 കോ​ടി ഡോ​ള​ർ) ന​ഷ്ട​മാ​യി. ഇ​തി​ൽ 90 ശ​ത​മാ​ന​വും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഫ​ണ്ടു​ക​ൾ​ക്കു​മു​ള്ള ന​ഷ്ട​മാ​ണ്.