തിരുവനന്തപുരം: വിസ്താര എയർലൈൻസ് നവംബര്‍ ഒമ്പത് മുതല്‍ ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള പ്രതിദിന ഫ്ലൈറ്റ് സര്‍വീസ് ആംരഭിക്കുന്നു. നികുതികള്‍ ഉള്‍പ്പെടെ ഇക്കോണമി ക്ലാസില്‍ 5299 രൂപയും ബിസിനസ് ക്ലാസില്‍ 21,999 രൂപയുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നു ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു. വിസ്താരയുടെ വെബ്സൈറ്റ് വഴിയും ഐഒഎസ്, ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പുകള്‍ വഴിയും കൂടാതെ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളും ട്രാവല്‍ ഏജന്റുകള്‍ വഴിയും ടിക്കറ്റ് ബുക്കിംഗ് നടത്താം.