മുംബൈ: രൂപ വീണ്ടും താഴോട്ട്. രണ്ടുദിവസംകൊണ്ട് ഡോളർ വില 52 പൈസ വർധിച്ചു. 71.54 രൂപയിലാണ് ഇന്നലെ ഡോളർ ക്ലോസ് ചെയ്തത്.
ഇന്ത്യൻ രൂപ കുറേക്കൂടി താഴോട്ടുപോകും എന്നാണു കന്പോളത്തിലെ വിലയിരുത്തൽ. വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതു രൂപയ്ക്കു ക്ഷീണമായി.
സെപ്റ്റംബർ 29-നു ഡോളറിന്റെ നിരക്ക് 70.51 രൂപയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡോളറിന് ഒരു രൂപ കൂടി.
രൂപയ്ക്കെതിരേ ഗൾഫ് കറൻസികളുടെ നിരക്കും വർധിച്ചുവരികയാണ്.