ജനീവ: വിമർശനങ്ങളും പിരിഞ്ഞുപോകലുകളും വകവയ്ക്കാതെ ലിബ്രയുമായി ഫേസ്ബുക്ക് മുന്നോട്ട്. ജനീവയിൽ നടന്ന ലിബ്ര അസോസിയേഷന്റെ ആദ്യ ഒൗദ്യോഗിക യോഗത്തിൽ അസോസിയേഷന്റെ 21 ചാർട്ടർ അംഗങ്ങളും ലിബ്ര ഡിജിറ്റൽ കറൻസിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു.
ലിബ്രയുടെ ചുമതലയുള്ള ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ഡേവിഡ് മാർക്കസിനെ ലിബ്ര അസോസിയേഷന്റെ ഡയറക്ടർമാരിലൊരാളായി യോഗം തെരഞ്ഞെടുത്തു. അതേസമയം യുഎസ് അധികൃതരുടെ അംഗീകാരവും അനുമതിയും ലഭിച്ചശേഷം മാത്രമേ നിക്ഷേപം സ്വീകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളുവെന്നു ലിബ്ര അസോസിയേഷൻ അറിയിച്ചു. ഈ മാസം ഒടുവിലാകും ലിബ്രയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റി മുന്പാകെ ഹാജരാകുക.
നേരത്തെ 27 കന്പനികൾ ലിബ്രയിൽ സഹകരിക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ ലിബ്രയ്ക്കെതിരേ പ്രതിഷേധം വ്യാപകമായതോടെ പെയ്പാൽ, ഇബെ, സ്ട്രൈപ്,വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ കന്പിനകൾ കളം വിടുകയായിരുന്നു. ലിബ്രയെക്കുറിച്ച് വലിയ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും ഇതിനോടകം 181 സ്ഥാപനങ്ങൾ ലിബ്രയിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ലിബ്ര അസോസിയേഷൻ വക്താവ് അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്റ്റോ കറൻസിയായ ലിബ്ര പ്രഖ്യാപിക്കുന്നത്.