കൊച്ചി: ക്രെഡിറ്റ് സ്കോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉപഭോക്താക്കളെ തത്സമയം അറിയിക്കുന്ന സംവിധാനത്തിന് ട്രാൻസ് യൂണിയൻ സിബിൽ തുടക്കം കുറിച്ചു. വായ്പകൾ തേടാനുള്ള തങ്ങളുടെ ശേഷിയെക്കുറിച്ചും വായ്പകളെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാനുള്ള സിബിലിന്റെ സബ്സ്ക്രിപ്ഷൻ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ ഈ സവിശേഷത വഴി ക്രെഡിറ്റ് സ്കോറിലും റിപ്പോർട്ടിലും ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളാവും അറിയിക്കുക.
വിവിധ വായ്പാ അനുബന്ധ സാഹചര്യങ്ങൾ തങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന സ്കോർ സിമുലേറ്റർ സൗകര്യം ഈ വർഷമാദ്യം സിബിൽ പുറത്തിറക്കിയിരുന്നു. പുതിയ വായ്പാ അക്കൗണ്ട് ആരംഭിക്കുന്നതും പഴയ ക്രെഡിറ്റ് കാർഡ് അവസാനിപ്പിക്കുന്നതും അടക്കമുള്ള നടപടികൾ ഭാവിയിൽ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
സിബിൽ അലർട്ട് വഴി ക്രെഡിറ്റ് സ്കോറിലും റിപ്പോർട്ടിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കു പുറമേ വിവിധ വായ്പാപദ്ധതികളിലെ ഉപഭോക്താവിന്റെ രീതിയും വായ്പാ പ്രൊഫൈലും എവിടെനിന്നും എപ്പോഴും പരിശോധിക്കാനും അവസരമുണ്ടാകും. നിർണായക തീരുമാനങ്ങൾ കൃത്യസമയത്തു കൈക്കൊള്ളാനും ഉപഭോക്താവിനെ ഇതു സഹായിക്കും. സിബിലിൽനിന്നു തെരഞ്ഞെടുക്കുന്ന സബ്സ്ക്രിപ്ഷൻ പദ്ധതികൾക്കൊപ്പം ഈ പുതിയ സിബിൽ അലർട്ടും സ്കോർ സിമുലേറ്ററും ലഭ്യമാണ്.
വായ്പകളിൽ 79 ശതമാനവും ഉയർന്ന സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിലാണു നൽകുന്നതെന്നതിനാൽ വായ്പാ പ്രൊഫൈൽ തുടർച്ചയായി പരിശോധിച്ച് ഉയർന്ന സ്കോർ നിലനിർത്തുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാൻസ് യൂണിയന്റെ ഡയറക്ട് ടു കണ്സ്യൂമേഴ്സ് ഇന്ററാക്ടീവ് വിഭാഗം മേധാവി സുജാത അഹ്ലാവത് ചൂണ്ടിക്കാട്ടി.