കൊച്ചി: മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിച്ച് നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും നടന് കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.
സൗബിന് ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഹ്യൂമനോയിടാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച സിനിമ എട്ടിനാണ് റിലീസിനൊരുങ്ങുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണിത്. പ്രമുഖ ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും ഗാനരചന ബി.കെ.ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.