കൊച്ചി: ടെലികമ്യൂണിക്കേഷൻ കന്പനിയായ എയർടെൽ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോണ്ഗ്രസ്-2019ൽ (ഐഎംസി) 5ജി നെറ്റ് വർക്കിന്റെ തൽസമയ പ്രദർശനം നടത്തും. 5 ജിക്കു മുന്നോടിയായിട്ടുള്ള ലൈസൻസ്ഡ് അസിസ്റ്റഡ് ആക്സസ് സാങ്കേതിക വിദ്യയും പ്രദർശനത്തിലുണ്ടാകും. എയർടെലിന്റെ അടിസ്ഥാന നെറ്റ് വർക്കും ക്ലൗഡ് പരിഹാരങ്ങളും ട്രാഫിക് കണ്ട്രോൾ സിസ്റ്റം, തുടങ്ങിയ സ്മാർട്ട്സിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നു.