കൊച്ചി: ലുലു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ബാങ്ക് ശാഖ രണ്ടാം നിലയിലേക്ക് മാറ്റി. ഡോര്‍ നമ്പര്‍ എസ് 08-ല്‍ പ്രവര്‍ത്തനമാരംഭിച്ച ശാഖ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. സെയ്ഫ് ഡെപ്പോസിറ്റ് ലോക്കറും എടിഎം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കുന്ന ശാഖയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ്.