ന്യൂഡൽഹി: ഉള്ളി വിലയ്ക്കൊപ്പം രാജ്യത്ത് തക്കാളിയുടെ വിലയും കുതിച്ചു കയറുന്നു. ഡൽഹിയിൽ ഇന്നലെ കിലോഗ്രാമിനു 80 രൂപയാണ് തക്കാളിയുടെ വില രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിൽ 60 രൂപയായിരുന്നതാണ് 80 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യതലസ്ഥാനത്ത് ഉള്ളിയുടെ വില 80 രൂപയിൽ തന്നെ തുടരുകയാണ്.
ലഭ്യതയിൽ കുറവ് വന്നതോടെയാണ് തക്കാളിയുടെയും ഉള്ളിയുടെയും വില കുതിച്ചുയർന്നിരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴമൂലം വിളനാശമുണ്ടായതാണ് വിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുന്നത്. നവരാത്രി- ദസറ ഉത്സവങ്ങൾ ആരംഭിക്കുന്നതിനു മുന്പേ തന്നെ തക്കാളിയുടെയും ഉള്ളിയുടെയും വില ക്രമാതീതമായി ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 40 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന തക്കാളിയുടെ വില ഇന്നലെ 80 രൂപയിലേക്കു കുതിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഒക്ടോബർ ഒന്നിലെ കണക്ക് പ്രകാരം 45 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി സർക്കാരിന്റെ സഫൽ ഒൗട്ട്ലെറ്റിൽ 58 രൂപയാണ് വില. ഉള്ളിവില 80 രൂപയിലേക്കു കടന്നതിനെ തുടർന്ന് ഡൽഹി സർക്കാർ കിലോഗ്രാമിനു 23.90 രൂപയ്ക്ക് വിൽപന തുടങ്ങിയിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താനായിട്ടില്ല.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിനെക്കാൾ വിലയാണ് ഒരു കിലോഗ്രാം ഉള്ളിക്കുള്ളത്. 74 രൂപയാണ് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി തുടരുന്ന വിലക്കയറ്റമാണ് ഉള്ളിയുടെ കാര്യത്തിൽ ഡൽഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ നേരിടുന്നത്. ഇതിനെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ ആവർത്തിക്കുന്നുണ്ടെങ്കിലും വില കുറയുന്നതിനുള്ള ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നു വ്യാപാരികളും പറയുന്നു.