ന്യൂഡൽഹി: മുത്തൂറ്റ് ഫിൻകോർപ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ പുറത്തിറക്കി. 250 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് നാലാം തവണയും കടപ്പത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 250 കോടി രൂപയ്ക്ക് മുകളിൽ പരമാവധി 500 കോടി വരെ നിക്ഷേപം സമാഹരിക്കാൻ കമ്പനിക്ക് അവസരമുണ്ട്. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ ഒക്ടോബർ 18 വരെ ഇവ വാങ്ങാനാകും.