കൊച്ചി: ബാങ്ക് ഓഫ് ബറോഡ കർഷകർക്കായി ബറോഡ കിസാൻ എന്ന പേരിൽ കാർഷിക ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. കാലാവസ്ഥ, വിളകളുടെ സ്ഥിതി, മണ്ണിന്റെ സ്ഥിതി, വിളകളിലെ കീടങ്ങൾ, വിപണി വില, കൃഷി സംബന്ധമായ വിവരങ്ങൾ, ഉപദേശക സേവനങ്ങൾ, സാന്പത്തിക അവസരങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പിൽ ലഭ്യമാണ്.