നെടുമ്പാശേരി: കൂടുതൽ പോഷക ഗുണം ഉറപ്പാക്കുന്നതിനായി വിറ്റാമിൻ എയും ഡിയും ചേർത്ത് തയാറാക്കിയ മിൽമ പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ നടക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10.30ന് ദേശം ഗ്രീൻ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുതിയ പാലിന്റെ വിപണനോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. വിറ്റാമിനുകളുടെ കുറവ് മൂലം കാഴ്ചക്കുറവ്, ബലക്ഷയം തുടങ്ങിയ രോഗങ്ങൾ കൂടി വരുന്നതിനെ തുടർന്ന് നാഷണൽ ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകൾക്കു വിധേയമായി നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന്റെ സഹകരണത്തോടെയാണ് മിൽമ പാലിൽ കൂടുതൽ വിറ്റാമിനുകൾ ചേർക്കുന്നത്.
രാജ്യത്ത് 62 ശതമാനം കുട്ടികളിൽ വിറ്റാമിൻ എയുടെയും 70 ശതമാനത്തോളം പേരിൽ വിറ്റമിൻ ഡിയുടെയും കുറവുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. എട്ടു കോടി ചെലവിൽ ഇടപ്പള്ളി മിൽമയിൽ അത്യാധുനിക ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. സ്വകാര്യ വ്യക്തികൾക്കും ഇവിടെ പാലിന്റെ പരിശോധന നടത്താം.
പതിനൊന്ന് മിൽമ ഡയറികളിലും 85 ലക്ഷം രൂപ ചെലവിൽ മിൽ കോസ് കാനുകൾ സ്ഥാപിക്കും. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്ന പാലിൽ ഭൂരിഭാഗവും ഫോർമാലിൻ ഉൾപ്പെടെയുള്ള രാസമാലിന്യങ്ങൾ ചേർന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പി.എ. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എംഎൽഎ, ജോൺ തെരുവത്ത്, കല്ലട രമേശ്, യൂസഫ് കോറോത്ത്, വിവേക് അറോറ, ഗാഥരാജ്, ദിലീപ് കപ്രശേരി, ജേക്കബ് തോമസ്, ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു എന്നിവർ പ്രസംഗിക്കും.
മിൽമ മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, ഡെയറി ഡവലപ്മെന്റ് ബോർഡ് സീനിയർ മാനേജർ റോമി ജേക്കബ്, മിൽമ മേഖലാ സീനിയർ മാനേജർ ജെ. വിൽസൺ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.