കൊച്ചി: ഓഹരി ഇടപാടുകാരില്‍നിന്ന് ഇലക്ട്രോണിക് രൂപത്തിലുള്ള സ്ഥിരനിക്ഷേപ രസീതുകള്‍ (ഇ-എഫ്ഡിആര്‍) ഫെഡറല്‍ ബാങ്ക് ഈടായി സ്വീകരിക്കും.
എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍വത്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്ഡിആര്‍. കൈവശമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെടല്‍, വ്യാജ രേഖകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്നസാധ്യതകളെയും ഇ-എഫ്ഡിആര്‍ ഇല്ലാതാക്കും.
ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ക്ക് ഒരു അപേക്ഷ നല്‍കുന്നതിലൂടെ ലളിതമായി ഈ സേവനം ലഭിക്കും. ഡിജിറ്റല്‍ സേവനരംഗത്ത് രാജ്യത്തു തന്നെ മുന്നില്‍ നില്ക്കുന്ന സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. ഇ-എഫ്ഡിആറും ഈ രംഗത്തെ പുതിയ കാല്‍വയ്പാണ്. ഓഹരി ഇടപാടുകാര്‍ക്ക് ലളിതമായി നിക്ഷേപം നടത്താന്‍ ഈ സേവനം സൗകര്യപ്പെടുമെന്നും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും റീട്ടെയ്ൽ ലയബിലിറ്റീസ് വിഭാഗം മേധാവിയുമായ കെ. രാധാകൃഷ്ണന് പറഞ്ഞു.