കൊച്ചി: മുത്തൂറ്റിന്റെ പത്തു ബ്രാഞ്ചുകളിൽ ജോലിക്കു തയാറായെത്തുന്ന ജീവനക്കാർക്കു തടസമുണ്ടാകുന്നില്ലെന്നു പോലീസ് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജീവനക്കാരുടെ സമരം മൂലം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പത്തു ബ്രാഞ്ചുകളിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഹർജി പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മാനേജ്മെന്റിനെതിരേ ബ്രാഞ്ചുകൾക്കു മുന്നിൽ സമാധാനപരമായി സമരം നടത്താനുള്ള ജീവനക്കാരുടെ അവകാശത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോട്ടയം ഇല്ലിക്കൽ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, നെടുന്പാശേരി അത്താണി, വണ്ടൻമേട്, പച്ചാളം, തൊടുപുഴ, പൂഞ്ഞാർ, തൊടുപുഴ മങ്ങാട്ടുകടവ്, കട്ടപ്പന എന്നീ ബ്രാഞ്ചുകൾക്കാണു സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.