മുംബൈ: ലോകത്തിൽ ഏറ്റവുമധികം പ്രവാസികൾ ഇന്ത്യയിൽനിന്നാണ്. 175 ലക്ഷം ഇന്ത്യക്കാരാണു പ്രവാസികളായി വിവിധ രാജ്യങ്ങളിലുള്ളതെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ പട്ടികയിൽ പറയുന്നു. ഇതു ലോകത്തിലെ മൊത്തം പ്രവാസി ജനസംഖ്യയായ 27.2 കോടിയുടെ ആറുശതമാനം വരും.
അന്താരാഷ്ട്ര പ്രവാസി സംഖ്യ 2019 എന്ന പ്രസിദ്ധീകരണത്തിലാണ് ഈ കണക്ക്. ഇന്ത്യക്കാർക്കു പിന്നിൽ മെക്സിക്കോ (118 ലക്ഷം), ചൈന (107 ലക്ഷം), റഷ്യ (105 ലക്ഷം) എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് എണ്ണത്തിൽ കൂടുതൽ.
പതിവായി താമസിക്കുന്ന രാജ്യത്തുനിന്നു തൊഴിൽ തേടിയോ അഭയം തേടിയോ മറ്റു രാജ്യത്തേക്കു മാറുന്നവരെയാണു യുഎൻ പ്രവാസികളായി കണക്കാക്കുന്നത്.
ആഗോള ജനസംഖ്യയിൽ 3.5 ശതമാനം ഇപ്പോൾ പ്രവാസികളാണ്. 2000-ൽ ഇത് 2.8 ശതമാനമായിരുന്നു.
കൂടുതൽ പ്രവാസികൾ (5.1 കോടി) ഉള്ളത് അമേരിക്കയിലാണ്. ജർമനിയും സൗദി അറേബ്യയുമാണ് അടുത്ത സ്ഥാനങ്ങളിൽ (രണ്ടിടത്തും 1.3 കോടി വീതം).