മുംബൈ: ആഗോളവിപണിയിൽ എണ്ണവില കുറഞ്ഞതു രൂപയ്ക്ക് ആശ്വാസമായി. ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് കയറി. ഡോളർ വില ഇന്നലെ 54 പൈസ കുറഞ്ഞ് 71.24 രൂപയായി.
സൗദിയിലെ ഡ്രോൺ ആക്രമണത്തിനു ശേഷം രണ്ടു പ്രവൃത്തിദിനംകൊണ്ട് ഡോളറിന് 86 പൈസ കയറിയിരുന്നു. ആ പ്രവണതയ്ക്കാണു മാറ്റമുണ്ടായത്.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് പലിശ ഗണ്യമായി കുറച്ചാൽ ഡോളർ നിരക്ക് അല്പം കൂടി താഴും. പലിശ കാര്യമായി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മർദം ചെലുത്തിയിരുന്നു.