കൊച്ചി:ഗോദ്റെജ് ലോക്സ് ഉയർന്ന സുരക്ഷയുള്ള അത്യാധുനിക ഡിജിറ്റൽ ലോക്കുകൾ വിപണിയിലെത്തിച്ചു. ഫിംഗർ പ്രിന്റ് സെൻസറുള്ള ടച്ച് സ്ക്രീനോടുകൂടിയ പൂട്ടുകളാണ് കന്പനി ’അഡ്വാന്റിസ്’ എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ളത്. അഡ്വാന്റിസ് റവലൂഷൻ ( വില 43000 രൂപ), അഡ്വാന്റിസ് ടെക്നോഷുവർ (38000 രൂപ), അഡ്വാന്റിസ് റിംട്രോണിക്സ് (25000 രൂപ), അഡ്വാന്റിസ് ക്രിസ്റ്റൽ ( 25000 രൂപ) എങ്ങനെ നാലു ഡിജിറ്റൽ പൂട്ടുകളാണ് കന്പനി പുറത്തിറക്കിയിട്ടുള്ളത്.
ഓരോ വ്യക്തിയുടെയും വിരലടയാളം അനന്യമായതിനാൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വമാണ് അഡ്വാന്റിസ് ലോക്കുകൾ വീടിനു സമ്മാനിക്കുന്നത്. പാസ്വേഡ് ഉപയോഗിച്ചും തുറക്കാം. വീട്ടിലെ വ്യത്യസ്ത അംഗങ്ങൾക്ക് നാലു പാസ്വേഡുകൾ സൃഷ്ടിക്കാം. ഇതിൽ 4-12 വരെ അക്കങ്ങൾ ഉണ്ടാവണം. അത്യാവശ്യ സന്ദർഭങ്ങളിൽ താക്കോൾ ഉപയോഗിച്ചും പൂട്ട് തുറക്കാം. മുതിർവർക്കും കുട്ടികൾക്കും വളരെ ലളിതമായി ഈ പൂട്ട് ഉപയോഗിക്കാം.
നിരവധി സുരക്ഷാ സവിശേഷതകൾ കൂട്ടിച്ചേർത്താണ് കന്പനി ഈ പൂട്ടുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. അപരിചിതന്റെ സാന്നിധ്യത്തിൽ തുറക്കുന്പോൾ അഡ്ജസ്റ്റു ചെയ്യാവുന്ന സ്പൈകോഡ് പാസ്വേഡിനു മുന്നിലോ പിന്നിലോ ഉപയോഗിക്കാം. ഫയർ സെൻസറാണ് മറ്റൊരു സവിശേഷത. തീയുണ്ടായാൽ ഓട്ടോമാറ്റിക്കായി വാതിൽ തുറക്കും. ഇതുവഴി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അനന്തര നടപടികൾ സ്വീകരിക്കാനും കഴിയും.