കൊച്ചി: ഗാർഹികാവശ്യങ്ങൾക്കുള്ള ജലം ശുദ്ധീകരിച്ചെടുക്കാൻ നൂതന സാങ്കേതികവിദ്യയുമായി വാട്ടർ ട്രീറ്റ്മെന്റ് രംഗത്തെ പ്രമുഖരായ എച്ച്2ഒ കെയർ കന്പനി രംഗത്ത്. വീടുകളിൽ സ്ഥാപിക്കാവുന്ന മലിനജല ശുദ്ധീകരണ പ്ലാന്റാണ് ചങ്ങനാശേരി ആസ്ഥാനമായ എച്ച്2ഒ കെയർ അവതരിപ്പിച്ചത്. ഒൻപത് ഘട്ടങ്ങളിലായി ഫിൽട്ടർ ചെയ്തെടുക്കുന്ന ജലം പൂന്തോട്ടം നനയ്ക്കാനും കാർ വാഷിനും ഫ്ലാഷിംഗ് ആവശ്യത്തിനും ഉപയോഗിക്കാം.
അടുക്കള, വാഷ്ബേസിൻ, ബാത്ത്റൂം, വാഷിംഗ് മെഷീൻ, സെപ്റ്റിക് ടാങ്ക്, ഓവർഫ്ലോ തുടങ്ങിയ മാർഗങ്ങളിലൂടെ പുറന്തള്ളുന്ന ജലം മുഴുവനായി ശേഖരിച്ചശേഷം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ പല ഘട്ടങ്ങളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചെടുക്കുകയാണു ചെയ്യുന്നത്. നവീന ആർഒ, യുവി ട്രീറ്റ്മെന്റിലൂടെ ഇത് കുടിവെള്ളമായി ഉപയോഗിക്കാനും കഴിയും. നാമമാത്രമായ മെയിന്റനൻസ് മാത്രമേ ആവശ്യമായി വരികയുള്ളൂ. വളരെ കുറച്ചു സ്ഥലം മാത്രമാണ് പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടതെന്നു നിർമാതാക്കൾ പറയുന്നു.
കൊച്ചിയിലെ നെട്ടൂരിൽ വാട്ടർ ട്രീറ്റ്മെന്റ് ഷോറൂമും കന്പനിക്കുണ്ട്. ചങ്ങനാശേരി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.