+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കമെന്നു ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്
സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കമെന്നു ധനമന്ത്രി
ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യു​ടെ പേ​രി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. കേ​ന്ദ്ര തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളെ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ധ​ന​കാ​ര്യ ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

പ്ര​തി​രോ​ധ​ത്തി​നും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തു ധ​ന​കാ​ര്യ ക​മ്മീ​ഷന്‍റെ പ​രി​ഗ​ണ​നാ​വി​ഷ​യ​മാ​യി ന​ൽ​കി​യ കേ​ന്ദ്ര ന​ട​പ​ടി സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​തം കു​റ​യ്ക്കാ​നു​ള്ള ത​ന്ത്ര​ത്തിന്‍റെ ഭാ​ഗ​മാ​ണ്. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പ​ങ്കു​വ​യ്ക്കേ​ണ്ട നി​കു​തി മ​റ്റാ​വ​ശ്യ​ത്തി​നാ​യി മാ​റ്റു​ന്ന​തു ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്.

പ്ര​തി​രോ​ധാ​വ​ശ്യ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ നി​ന്നു പ​ങ്കു​വ​യ്ക്കാ​ൻ ക​മ്മീഷ​ന് ശി​പാ​ർ​ശ ചെ​യ്യാം.

ഇ​തി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കും- ഡ​ൽ​ഹി​യി​ൽ ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നു​ശേ​ഷം തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി.