കൊച്ചി: ഓണത്തോടനുബന്ധിച്ച് പുതുമയുള്ള ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ച് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്. 12 മുതൽ 15 വരെ പാർക്കിലെ സിൽവർസ്റ്റോം ഹെലിപാഡിൽ നിന്നു മൂന്നു റൂട്ടുകളിലായി ആറു മിനിറ്റ് മുതൽ അര മണിക്കൂർവരെ ദൈർഘ്യമുള്ള ഹെലികോപ്റ്റർ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ആറു പേരടങ്ങുന്ന ഗ്രൂപ്പായോ, ഒറ്റയ്ക്കോ ഹെലികോപ്റ്റർ യാത്ര നടത്താം. ആറു മിനിറ്റ് ദൈർഘ്യമുള്ള അതിരപ്പിള്ളിയുടെ ആകാശകാഴ്ച്ചകൾ കാണുന്നതിന് ഒരാൾക്ക് 2700 രൂപയാണ് ഈടാക്കുന്നത്. പാർക്കിലെ ടിക്കറ്റെടുക്കുന്നവർക്ക് 300 രൂപയുടെ പ്രത്യേക കിഴിവും ഉണ്ട്.
ചെറായി ബീച്ച് , മുസിരിസ് ഫോർട്ട്, നാട്ടിക സ്നേഹതീരം ബീച്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് യഥാക്രമം 54,000, 48,000 ( 6 പേർക്ക് ) രൂപയാണ് നിരക്ക്.
ഹെലികോപ്റ്റർ സവാരി 12നു രാവിലെ 10.30ന് ബി.ഡി. ദേവസി എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നു സിൽവർ സ്റ്റോം മാർക്കറ്റിംഗ് മാനേജർ വിനു ഷെബിൻ, ഏരിയ മാനേജർമാരായ പി.എക്സ്. ജിൻസണ്, വി.വി. വിശാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 94476 03344, 94477 75441.