തിരുവനന്തപുരം: ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള ശ്രമങ്ങളിൽ കൈവരിച്ച നേട്ടങ്ങൾക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രി യുടെ ഇക്കൊല്ലത്തെ സ്മാർട് പോലീസിംഗിനുളള അവാർഡ് കേരള പോലീസിന് ലഭിച്ചു.
ഇന്റലിജൻസ് എഡിജിപി ഡോ.ടി.കെ വിനോദ് കുമാർ, കോഴിക്കോട് റേഞ്ച് സ്പെഷൽ ബ്രാഞ്ച് എസ്പി എം.എൽ. സുനിൽ എന്നിവർ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ ചടങ്ങിൽ സംബന്ധിച്ചു.
ഐഎസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഉത്തരകേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേരള പോലീസിന് അവാർഡ് ലഭിച്ചത്.
മതസംഘടനകളുടെയും മോസ്കുകളുടെയും ഭാരവാഹികളുടെ സഹകരണത്തോടെയാണ് കേരള പോലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.