+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ

കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ കേ​​​ര സു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തെ​​​ങ്ങു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ​​​ക്കു നാ​​​ളി​​​കേ​​​ര വി​​
തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ​ക്ക്  ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ കേ​​​ര സു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തെ​​​ങ്ങു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ​​​ക്കു നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​ന ബോ​​​ർ​​​ഡ് ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ നല്​​​കും. കേ​​​രസു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന തെ​​​ങ്ങു​​​ക​​​യ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണു പ​​​രി​​​ര​​​ക്ഷ ന​​​ല്കു​​​ന്ന​​​ത്. ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി.

ബോ​​​ർ​​​ഡി​​​ന്‍റെ ച​​​ങ്ങാ​​​തി​​​ക്കൂ​​​ട്ടം പ​​​രി​​​ശീ​​​ല​​​ന​​​മോ നീ​​​ര ടെ​​​ക്നീ​​​ഷൻ പ​​​രി​​​ശീ​​​ല​​​ന​​​മോ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം ബോ​​​ർ​​​ഡ് നല്​​​കും. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം 28 രൂ​​​പ നല്​​​കി പോ​​​ളി​​​സി പു​​​തു​​​ക്കാം. 65 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള തെ​​​ങ്ങു​​​ക​​​യ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാ​​​ൻ 28 രൂ​​​പ പ്രീ​​​മി​​​യം അ​​​ട​​​ച്ചാ​​​ൽ മ​​​തി.

നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ പേ​​​രി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മാ​​​റ്റാ​​​വു​​​ന്ന 28 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ൻഡ് ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​തം അ​​​പേ​​​ക്ഷ​​​ക​​​ൾ ചെ​​​യ​​​ർ​​​മാ​​​ൻ, നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ്, കേ​​​ര​​​ഭ​​​വ​​​ൻ, എ​​​സ്ആ​​​ർ​​​വി റോ​​​ഡ്, കൊ​​​ച്ചി 682011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ഫോ​​​ണ്‍- 0484 2377266.