മുംബൈ: ലോകത്തിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളിൽ എട്ടാം സ്ഥാനമുള്ള ദക്ഷിണകൊറിയൻ കന്പനിയായ കിയ മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യ വാഹനം സെൽടോസ് വിപണിയിൽ അവതരിപ്പിച്ചു. ബിഎസ് 6 മാനദണ്ഡങ്ങൾക്കനുസൃതമായി മൂന്ന് എൻജിനുകളിൽ അവതരിപ്പിച്ച വാഹനത്തിന് 9.69 ലക്ഷം മുതൽ 15.99 ലക്ഷം വരെ രൂപയാണു വില.
കോംപാക്ട് എസ്യുവി വിഭാഗത്തിൽ അവതരിപ്പിച്ച വാഹനത്തിന് ഇതുവരെ 32,035 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്ന് കന്പനി അവകാശപ്പെട്ടു. പ്രീമിയം ഫീച്ചറുകളും മികച്ച ഡിസൈനും കരുത്തുറ്റ എൻജിനുകളും എല്ലാം ഈ സെഗ്മെന്റിൽ ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നതുപോലെ നല്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കിയ മോട്ടോഴ്സ് ഇന്ത്യ എംഡിയും സിഇഒയുമായ കൂഖിയുൺ ഷിം പറഞ്ഞു.
എട്ട് മോണോടോൺ നിറങ്ങളിലും അഞ്ച് ഡുവൽ ടോൺ നിറങ്ങളിലും ലഭ്യമായ സെൽടോസിന് 16 വേരിയന്റുകളുണ്ട്.