തിരുവനന്തപുരം: 500 കോടി വായ്പാ അനുമതി ലക്ഷ്യമിട്ട് കേരളാ ഫിനാൻഷൽ കോർപറേഷൻ കൊച്ചിയിൽ നവംബറിൽ വ്യവസായസംഗമം സംഘടിപ്പിക്കും. അതിന്റെ ഭാഗമായി സംസ്ഥാനത്താകെ വായ്പാ കാൻവാസിംഗ് ആരംഭിച്ചു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്കു പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. കൂടാതെ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംരംഭങ്ങൾക്ക് അര ശതമാനം കൂടുതൽ പലിശ ഇളവും അനുവദിക്കും.
ഈ കാലയളവിൽ ലഭിക്കുന്ന അപേക്ഷയ്ക്ക് അതിവേഗം അനുമതി നല്കും. തുടക്കത്തിൽ നല്കുന്ന പ്രോസസിംഗ് ഫീസ് ഒഴികെ കെഎഫ്സി, സംരംഭകരിൽനിന്നും വായ്പാ കാലയളവിൽ മറ്റൊരു തരത്തിലുമുള്ള ചാർജും ഈടാക്കില്ല.
വായ്പകൾ കാൻവാസ് ചെയ്യാൻ എല്ലാ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ കൂടാതെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും നിയമിച്ചിട്ടുണ്ട്.
മൂന്നു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഉത്പാദന-സേവന മേഖലകളിലെ സംരംഭങ്ങൾക്കാണ് മുൻഗണനയെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് അറിയിച്ചു.