കൊച്ചി: ഉപയോക്താക്കൾക്കിടയിൽ പ്രിയമേറിയ ഫീച്ചർ ഫോണായ നോക്കിയ 105ന്റെ പരിഷ്കരിച്ച പതിപ്പ് എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. നേരം പുലരുവോളം സംസാരിച്ചാലും തീരാത്ത ബാറ്ററി, വർണങ്ങളിൽ പാന്പുകളി ആസ്വദിക്കാവുന്ന 1.77 ഇഞ്ച് സ്ക്രീൻ, വിളിയും എഴുത്തും എളുപ്പമാക്കി മാറ്റുന്ന ഐലൻഡ് കീമാറ്റ് തുടങ്ങിയവ നാലാം തലമുറ ഫോണായ നോക്കിയ 105ന്റെ പ്രത്യേകതകളാണ്.
പരന്പരാഗത പോളികാർബണേറ്റ് ബോഡി, ലാളിത്യവും ദീർഘായുസും പ്രദാനംചെയ്യുന്ന ആധുനിക രൂപമാതൃക തുടങ്ങിയവയും നോക്കിയ 105നെ വേറിട്ടുനിർത്തുന്നു. നോക്കിയ 105ന്റെ മാറ്റാൻ പറ്റുന്ന ബാറ്ററിക്കു ദിവസങ്ങളോളം ആയുസുണ്ട്. 2,000 കോണ്ടാക്റ്റുകളും 500 എസ്എംഎസുകളും ശേഖരിച്ചുവയ്ക്കാം. 1199 രൂപയ്ക്കു ലഭ്യമാണ്.