മുംബൈ: ശ്രീലങ്കയിലെ കൊളംബോയിലും നിർമാണയൂണിറ്റ് ആരംഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ ഐഡിയൽ മോട്ടോഴ്സുമായി സഹകരിച്ചുള്ള സംരംഭമായതിനാൽ ക്രിസ്റ്റൻഡ് മഹീന്ദ്ര ഐഡിയൽ ലങ്ക ലിമിറ്റഡ് എന്ന പേരിലാണ് ശ്രീലങ്കയിലെ അസംബ്ലി പ്ലാന്റ് അറിയപ്പെടുക. കോംപാക്ട് എസ്യുവി മോഡലായ കെയുവി 100 ആണ് ഈ പ്ലാന്റിൽനിന്ന് ആദ്യം പുറത്തിറങ്ങുന്ന വാഹനം. അടുത്ത മൂന്നു വർഷത്തിനുള്ളിൽ മറ്റു മോഡലുകളും ഈ പ്ലാന്റിൽനിന്ന് നിരത്തിലെത്തുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വർഷം 5000 വാഹനങ്ങളാണ് മഹീന്ദ്ര ഐഡിയൽ ശ്രീലങ്കയുടെ നിർമാണശേഷി.
വർഷം 5000 വാഹനങ്ങളാണ് മഹീന്ദ്ര ഐഡിയൽ ശ്രീലങ്കയുടെ നിർമാണശേഷി.