ചെന്നൈ: 2020 ഏപ്രിലിനു മുന്പ് ഭാരത് സ്റ്റേജ് 6 (ബിഎസ്6) മാനദണ്ഡം അനുസരിച്ചുള്ള വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് ഇന്ത്യ യമഹ മോട്ടോർ അറിയിച്ചു. ഈ വർഷം നവംബറിൽ ബിഎസ് 6 മോട്ടോർ സൈക്കിളുകൾ വിപണിയിലെത്തിക്കും. 2020 ജനുവരിയിൽ മാത്രമാണ് സ്കൂട്ടറുകൾ പുറത്തിറക്കുകയെന്ന് ചെയർമാൻ മോട്ടോഫുമി ഷിറ്റാര പറഞ്ഞു. ബിഎസ് 6 വാഹനങ്ങൾക്ക് ഉത്പാദനച്ചെലവ് കൂടുമെന്നതിനാൽ വാഹനങ്ങളുടെ വിലയിൽ 10-15 ശതമാനം വർധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ വാഹനങ്ങൾക്ക് സൈഡ് സ്റ്റാൻഡ് സ്വിച്ച് ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കന്പനിയുടെ തീരുമാനം. സൈഡ് സ്റ്റാൻഡ് ഫോൾഡ് ചെയ്തില്ല എങ്കിൽ എൻജിൻ സ്റ്റാർട്ട് ആവാത്ത സംവിധാനമാണ് ഒരുക്കുക.
പുതിയ വാഹനങ്ങൾക്ക് സൈഡ് സ്റ്റാൻഡ് സ്വിച്ച് ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കന്പനിയുടെ തീരുമാനം. സൈഡ് സ്റ്റാൻഡ് ഫോൾഡ് ചെയ്തില്ല എങ്കിൽ എൻജിൻ സ്റ്റാർട്ട് ആവാത്ത സംവിധാനമാണ് ഒരുക്കുക.