കൊച്ചി: സിന്‍ഡിക്കറ്റ് ബാങ്ക് പലിശ നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. എല്ലാ ലോണുകള്‍ക്കും 25 ശതമാനം പലിശ ഇളവ് ചെയ്തതു വഴി ഈ വര്‍ഷം എംസിഎല്‍ആറില്‍ 50 ശതമാനം കുറവാണ് വന്നിരിക്കുന്നത്. അതോടൊപ്പം റിപ്പോ നിരക്ക് അധിഷ്ഠിത ഡെപ്പോസിറ്റും ലോണ്‍ സ്കീമുകളും ബാങ്ക് അവതരിപ്പിക്കുന്നുണ്ട്. ഭവന, വാഹന, ഉപഭോക്തൃ വായ്പകള്‍ റിപ്പോ അധിഷ്ഠിതമായി മാറും. ഭവനവായ്പകള്‍ 8.30 ശതമാനത്തില്‍ (റിപ്പോ + 2.90 ശതമാനം) ആരംഭിക്കും. 25 ലക്ഷത്തിനു മുകളിലുള്ള ഡെപ്പോസിറ്റുകളും റിപ്പോ അധിഷ്ഠിതമാകുകയാണെന്ന് അധികൃതര്‍ പറഞ്ഞു.