മുംബൈ: പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ആർട്ട് ആൻഡ് ക്രാഫ്റ്റ് ബ്രാൻഡ് ആയ ഫെവിക്രിലിന്റെ നേതൃത്വത്തിൽ മിനി ട്രൈ കളർ കാൻവാസിൽ ഇന്ത്യയുടെ ഏറ്റവും വലിയ മാപ്പ് വരച്ചു. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇത് ഇടം നേടിയേക്കുമെന്നു കരുതുന്നു. എല്ലാവരെയും കല പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന "ഓൾ കാൻ ആർട്ട്' എന്ന പദ്ധതിയുടെ പ്രചാരണാർഥമാണ് ത്രിവർണ മാപ്പ് വരച്ചത്. നവി മുംബൈയിലെ സീവുഡ്സ് ഗ്രാൻഡ് സെൻട്രൽ മാളിൽ സ്ഥാപിച്ചിട്ടുള്ള ത്രിവർണ കാൻവാസിൽ തയാറാക്കിയ മാപ്പ് അനാച്ഛാദനം ചെയ്തു.
ഈ കാൻവാസിന് 25 അടി നീളവും 25 അടി വീതിയുമാണുള്ളത്. 97 പാർക്കിൻസണ്‍സ് രോഗികൾ, മുന്നൂറിലധികം വിദ്യാർഥികൾ, 68 കന്പനി ജീവനക്കാർ എന്നിവർ ഒന്നുചേർന്നാണ് ഫെവിക്രിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് ഈ മാപ്പ് സൃഷ്ടിച്ചതെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് കണ്‍സ്യൂമർ പ്രോഡക്ട്സ് സിഇഒ ശാന്താനു ഭഞ്ജ അറിയിച്ചു. ഈ കലാസൃഷ്ടി സെൻട്രൽ മാളിൽ 18 വരെ പ്രദർശിപ്പിക്കും.