മുംബൈ: ടാറ്റാ മോട്ടോഴ്സും ടാറ്റാ പവറും സംയുക്തമായി രാജ്യത്തെ അഞ്ചു നഗരങ്ങളിൽ 300 അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. മുംബൈ, ഡല്‍ഹി, പൂനെ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുക. ആദ്യ ഘട്ടമെന്ന നിലയ്ക്ക് പൂനെയില്‍ ഏഴു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചു. രണ്ടു മാസങ്ങള്‍ക്കുളളില്‍ മറ്റു നഗരങ്ങളിൽ 45 സ്റ്റേഷനുകള്‍കൂടി ആരംഭിക്കും. ടാറ്റാ മോട്ടോഴ്സ് ഡീലര്‍ഷിപ്പുകളിലും, ടാറ്റാ ഗ്രൂപ്പ് റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും മറ്റു പൊതു സ്ഥലങ്ങളിലുമായിരിക്കും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ടാറ്റാ പവറിനാണ് നടത്തിപ്പാവകാശം.