കൊച്ചി: ഓഫ് റോഡ് ഇതിഹാസം ജീപ് റാംഗ്ലർ വിപണിയിലെത്തി. ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവാണ് ജീപ്പിന്റെ ഐക്കണിക് 5 ഡോർ 4x4 മോഡൽ അവതരിപ്പിച്ചത്. മുൻഗാമിയേക്കാൾ നീളം (130 എംഎം), വീതി (17 എംഎം), ഉയരം (9 എംഎം), വീൽ ബേസ് (61 എംഎം) എന്നിവ കൂടുതലുണ്ട്. എക്സ്റ്റീരിയർ കൂടുതൽ പരിഷ്കൃതമാണെങ്കിലും റെട്രോ ജീപ് സ്റ്റൈലിംഗ് ഘടകങ്ങളായ എക്സ്റ്റേണൽ ഡോർ ഹിംജസ്, ബോഡിയുടെ നിറത്തിലുള്ള ട്രേപ്സോയ്ഡൽ വീൽ ആർച്ചുകൾ, വൃത്താകൃതിയിലുള്ള ഹെഡ്ലാന്പുകൾ, സമചതുരാകൃതിയിലുള്ള ടെയ്ൽ ലാന്പുകൾ, ആംഗുലാർ ബോഡി, ഫോഗ് ലാന്പുകൾ സംയോജിപ്പിച്ചിട്ടുള്ള പുതിയ ബംപറുകൾ എന്നിവ നിലനിർത്തിയിട്ടുണ്ട്.
പുതിയ റാംഗ്ലറിൽ മടക്കാവുന്ന വിൻഡ് ഷീൽഡും വേർപെടുത്താവുന്ന ഹാർഡ് റൂഫും ഡോറുകളും സജ്ജീകരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ലെതർ സീറ്റുകളാണ് ഇന്റീരിയറിൽ അവതരിപ്പിച്ചിരിക്കുന്നത്. 8.4 ഇഞ്ച് ടച്ച് സ്ക്രീൻ അവതരിപ്പിച്ചിരിക്കുന്ന യുകണക്ട് ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിൽ ഡ്രാഗ് ആൻഡ് ഡ്രോപ് മെനു, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ബിൽറ്റ്- ഇൻ പിഞ്ച് ടു സൂം നാവിഗേഷൻ ഫീച്ചർ എന്നിവയടക്കമുള്ള ഫീച്ചറുകളുണ്ട്. വില 63.94 ലക്ഷം രൂപ.