കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ഫിനാൻസ് ഡയറക്ടറായി സന്ദീപ് കുമാർ ഗുപ്ത ചുമതലയേറ്റു. ഇന്ത്യൻ ഓയിൽ കോർപറേറ്റ് ഓഫീസിൽ, കോർപറേറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസറും കോർപറേറ്റ് അക്കൗണ്ട്സ്, ട്രഷറി, ഇൻവെസ്റ്റ്മെന്റ് അപ്രൈസൽ, റിസ്ക് മാനേജ്മെന്റ് എന്നിവയുടെ ചീഫ് റിസ്ക് ഓഫീസറുമായിരുന്നു.ഇന്ത്യൻ ഓയിലിൽ 31 വർഷത്തെ പ്രവർത്തന പരിചയമുള്ള ഗുപ്ത, കൊമേഴ്സ് ബിരുദധാരിയും ചാർട്ടേഡ് അക്കൗണ്ടന്റുമാണ്.
കഴിഞ്ഞ രണ്ടു ദശാബ്ദമായി വടക്ക്, വടക്കുകിഴക്ക്, പടിഞ്ഞാറൻ മേഖലകളിലെ റിഫൈനറികളിൽ ഫിനാൻസിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ഹൈഡ്രോ കാർബണ്‍ കോണ്ട്രാക്റ്റിംഗ് കോർപറേറ്റ് അക്കൗണ്ട്സ്, പ്ലാനിംഗ് ആൻഡ് അനാലിസിസ്, ട്രഷറി ഫംഗ്ഷൻസ്, ഫിനാൻഷ്യൽ കണ്‍കറൻസ്, റിസ്ക് മാനേജ്മെന്റ് എന്നീ മേഖലകളിൽ, റിഫൈനറിയിലും കോർപറേറ്റ് ഓഫീസുകളിലും മികവുറ്റ പ്രവർത്തനമായിരുന്നു ഗുപ്തയുടേത്.
ഇന്ത്യൻ ഓയിലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഐഒസി മിഡിൽ ഈസ്റ്റ് എഫ്സെഡ്ഇ, ഇന്ത്യൻ ഓയിൽ പെട്രോനാസ് എന്നീ സ്ഥാപനങ്ങളിലും ഗുപ്ത മികവുറ്റ പ്രവർത്തനം കാഴ്ചവച്ചു.