കൊച്ചി: റെയ്മണ്ടിന്റെ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോറൂം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സ്യൂട്ട്, ഷർട്ട്, ജാക്കറ്റ്, ട്രൗസർ എന്നിവയ്ക്കായുള്ള ഷോറൂം എംജി റോഡിൽ മെട്രോപില്ലർ നന്പർ 668 ന് സമീപമാണ് തുറന്നിരിക്കുന്നത്. 10,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂമിൽ റെയ്മണ്ടിന്റെ മികച്ച തുണിത്തരങ്ങളോടൊപ്പം എത്നിക് വെയറുകളും പാർക്ക് അവന്യൂ, പാർക്ക്സ്, കളർപ്ലസ് ബ്രാൻഡുകളുടെ വിപുലമായ ശേഖരവും ഉണ്ട്.
വസ്ത്രമേഖലയിൽ ആദ്യമായി ഉപഭോക്താവിന് ഒരു പ്രത്യേക വസ്ത്രത്തിൽ തന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാൻ സാധിക്കുന്ന സ്റ്റൈൽ മീ എന്ന ടെക്നോളജി സംവിധാനവും ഷോറൂമിലുണ്ട്.
20,000 ൽ അധികം തുണിത്തരങ്ങളിലും 50 ലധികം തരത്തിലുള്ള ഷർട്ടുകൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ജാക്കറ്റുകൾ, ബന്ദ്ഗലകൾ, ഷേർവാണികൾ എന്നിവയിലും നിന്ന് ഉപഭോക്താവിന് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ സ്റ്റൈൽ മീ സഹായിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ റെയ്മണ്ട് ലിമിറ്റഡിന്റെ റീട്ടെയിൽ ഹെഡ് അമിത്കുമാർ സിരോഹി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.